
ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങി ചെെന. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും കുറഞ്ഞത് 10 നഗരങ്ങളിൽ സ്കൂളുകളും ചില ബിസിനസ് സ്ഥാപനങ്ങളും അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. സൂപ്പർ ടൈഫൂൺ രാഗസയെ നേരിടാനാണ് ഈ മുന്നൊരുക്കങ്ങള്‍. ബുധനാഴ്ചയോടെ കൊടുങ്കാറ്റ് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ കരയിലേക്ക് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 370,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു “ദുരന്തകരമായ” സാഹചര്യം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.