
രാജ്യത്തെ ജനനനിരക്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. 2026 ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിൽ വരും. ഇതോടെ ഗർഭനിരോധന വസ്തുക്കൾക്ക് മുമ്പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നൽകേണ്ടിവരും. ജനസംഖ്യ വർധിച്ചതിനെത്തുടർന്ന് 1980 മുതൽ 2015 വരെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റക്കുട്ടി നയം നടപ്പിലാക്കിയിരുന്നു. എന്നാൽ, ജനസംഖ്യ വലിയ രീതിയിൽ കുറയാൻ തുടങ്ങിയതോടെ 2015ൽ സർക്കാർ നയം മാറ്റി രണ്ട് കുട്ടികളാകാമെന്ന് പ്രഖ്യാപിച്ചു. ഇതിൽ കാര്യമായ മാറ്റം വരാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഗർഭനിരോധന വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്തുന്നത്.
ഈ വർഷം, 2024‑ൽ ചൈനയിൽ 9.5 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 2019‑ൽ ജനിച്ച 14.7 ദശലക്ഷത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറവാണിത്. ചൈനയിൽ ജനനനിരക്കിനേക്കാൾ മരണനിരക്ക് വർദ്ധിച്ചതോടെ, 2023‑ൽ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. 2014–2021 കാലയളവിൽ പ്രതിവർഷം 9 ദശലക്ഷം മുതൽ 10 ദശലക്ഷം വരെ ഗർഭഛിദ്രങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈനയെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറയുന്നു. യഥാർത്ഥ എണ്ണം ഇതിലും കൂടുതലാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.