വിദേശയാത്രക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധന ചൈന ഒഴിവാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ചൈന സമ്പര്‍ക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന തീരുമാനിച്ചത്. സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ക്വാറന്റൈനും പല പ്രദേശങ്ങളിലും നിർബന്ധിത ലോക്ഡൗണും ഏർപ്പെടുത്തിയിരുന്നു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ചൈനീസ് സമ്പദ്‍വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു.
English Summary;China waives quarantine for foreign travelers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.