18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
November 12, 2024
October 30, 2024
October 29, 2024
October 29, 2024

റഷ്യയും ഉക്രെയ‍്നും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ചെെന

Janayugom Webdesk
ബെയ‍്ജിങ്
February 24, 2023 10:33 pm

സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും ഉക്രെയ‍്നും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ചെെന. യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ചർച്ചകൾ പുനരാരംഭിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം സാഹചര്യങ്ങളും വേദികളും സൃഷ്ടിക്കണം. ഇക്കാര്യത്തിൽ ചൈന ക്രിയാത്മകമായ പങ്ക് തുടരും. യുദ്ധത്തില്‍ ഇരു കക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. ആണവായുധം ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നല്‍കിയ സാഹചര്യങ്ങളില്‍ ചൈന എതിർപ്പുന്നയിച്ചിരുന്നു. ആയുധങ്ങൾ അയ്ക്കുന്നത് സമാധാനം കൊണ്ടുവരില്ലെന്നും തീയിൽ ഇന്ധനം ചേർക്കുന്നത് പിരിമുറുക്കം വർധിപ്പിക്കുമെന്നുമായിരുന്നു ചൈനയുടെ ഡെപ്യൂട്ടി യു­എൻ അംബാസഡർ ഡായ് ബിങ് യുഎൻ പൊതുസഭയിൽ പറഞ്ഞത്. 

റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുകൊണ്ട് തന്നെ യുദ്ധത്തിലുടനീളം നിഷ്പക്ഷ നിലപാടാണ് ചെെന സ്വീകരിച്ചത്. ചൈന പുടിന് നയതന്ത്രപരവും സാമ്പത്തികവുമായ പിന്തുണ വാഗ്‍ദാനം ചെയ്തിരുന്നുവെങ്കിലും പരസ്യമായ സൈനിക ഇടപെടലില്‍ നിന്നും മാരകമായ ആയുധങ്ങള്‍ അയയ്ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരുമായി ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി നടത്തിയ കൂടിക്കാഴ്ചയില്‍ ഉക്രെയ‍്ന്‍ പ്രതിസന്ധി ഒത്തുതീര്‍പ്പിലെത്തമെന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നതായി റഷ്യ വ്യക്തമാക്കിയിരുന്നു.
അതേസമയം ചൈന ഉക്രെയ്‍നെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത് നല്ല സൂചനയാണെന്ന് പ്രസിഡന്റ് വ്ലാദിമർ സെലൻസ്‍കി ചൂണ്ടിക്കാട്ടി. ചൈനയുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും സെലന്‍സ്‌കി വ്യക്തമാക്കി.

ചെെന റഷ്യക്ക് ആയുധം വിതരണം ചെയ്യുന്ന വിഷയം ചെെന പരിഗണിക്കുന്നുണ്ടെന്ന നാറ്റോ മേധാവിയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ചെെ­നയുടെ പ്രതികരണം. ആ­യുധ വിതരണത്തിന്റെ സൂചനകള്‍ ചെെനയുടെ ഭാഗത്ത് നിന്ന് ലഭിച്ചതായും നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞിരുന്നു.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ചൈന ഭൗതിക പിന്തുണ നൽകിയാൽ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നാറ്റോ മേധാവിയുടെ പ്രസ്താവന. 

Eng­lish Summary;China wants Rus­sia and Ukraine to resume peace talks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.