കിഴക്കന്‍ ലഡാക്കിനോട് ചേര്‍ന്നുകിടക്കുന്ന ചൈനീസ് വ്യോമകേന്ദ്രത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ഹോട്ടന്‍ വ്യോമകേന്ദ്രത്തില്‍ 25 ഓളം മുന്‍നിര യുദ്ധവിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന സൈനീക വിന്യാസം ആശങ്കാജനകമാണെന്ന് യു എസ് സൈനിക മേധാവി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
ജെ-11, ജെ20 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്. മിഗ് 21 വിമാനങ്ങളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ അവയ്ക്ക് പകരം കൂടുതല്‍ പ്രഹരശേഷിയുള്ള വിമാനങ്ങളാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്. താഴ്ന്ന മേഖലകള്‍ ലക്ഷ്യമിടുന്നതിനായി പ്രദേശത്ത് കൂടുതല്‍ വ്യോമത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതായും സൂചനയുണ്ട്. നേരത്തെ ലഡാക്കിലെ പാംഗോങ് മേഖലയിലും അരുണാചലിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
English Summary:Chinese air deployment in eastern Ladakh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.