27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ബ്രിക്സിലേക്ക് പുതുതായി ആറ് രാജ്യങ്ങള്‍

ലഡാക്കില്‍ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് മോഡി-ഷി ചര്‍ച്ച
Janayugom Webdesk
ജോഹന്നാസ്ബെര്‍ഗ്
August 25, 2023 1:55 am

ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് പുതിയ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന 15-ാം ഉച്ചകോടിയുടെ അവസാനദിനത്തിൽ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിൽ റമാഫോസെയാണ് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്.
2024 ജനുവരി ഒന്ന് മുതല്‍ പുതിയ രാജ്യങ്ങളുടെ അംഗത്വത്തിന് പ്രാബല്യമുണ്ടാകും. പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങള്‍ വിജയം കണ്ടില്ല.

അതേസമയം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് ദ്രുതഗതിയില്‍ സൈനിക പിന്മാറ്റം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 2020ല്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും മുഖാമുഖം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.