ഭൂട്ടാന് അതിര്‍ത്തി കൈയേറി ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശത്ത് 166 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് കൈയേറ്റം സ്ഥിരീകരിച്ചത്.
2017ൽ ഇന്ത്യയും ചൈനയും തമ്മിൽ 70 ദിവസത്തിലേറെ നീണ്ട അതിർത്തി സംഘർഷത്തിനു കാരണമായ ദോക് ലാം (ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി പ്രദേശം) മേഖലയിൽനിന്ന് 30 കിലോമീറ്റര്‍ പരിധിയിലാണ് ചൈനയുടെ പുതിയ നിർമാണം. ദോക്ലാമിൽ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്ന് ഇവിടെ നിന്ന് ഒമ്പതു കിലോമീറ്റർ മാറി ചൈന മറ്റൊരു റോഡ് നിർമിക്കാൻ തുടങ്ങിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ടത്.
നാല് പതിറ്റാണ്ടായി അതിർത്തി തർക്കം നിലനിൽക്കുന്ന രാജ്യങ്ങളാണ് ചൈനയും ഭൂട്ടാനും
അതിർത്തി തർക്കമുള്ള രാജ്യങ്ങളിലെല്ലാം കടന്നു കയറി നിർമാണം നടത്തുന്ന രീതി ഏറെ നാളായി പിന്തുടരുന്ന രാജ്യമാണ് ചൈന. കിഴക്കൻ ലഡാക്കിൽ ചൈന കടന്നുകയറ്റത്തിന് ശ്രമിച്ചതിനെ തുടർന്ന് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം പതിവാണ്.
English summary; Chinese encroachment on Bhutan border: Satellite image shows 166 buildings erected
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.