കിഴക്കന്‍ ലഡാക്കില്‍ വീണ്ടും ചൈനീസ് പ്രകോപനം. കിഴക്കൻ ലഡാക്കിലെ ഇന്ത്യ‑ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം വ്യോമാതിർത്തി ലംഘിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും കമാന്‍ഡര്‍തല ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ചൈന പ്രകോപനം തുടരുന്നത്. ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്ന്-നാല് ആഴ്ചകളായി ചൈനീസ് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചുവരുന്നുണ്ട്. അതിര്‍ത്തി പ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്. ഏതാനും നിമിഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറന്ന വിമാനം തിരികെ ചൈനീസ് വ്യോമാതിർത്തിയിലേക്ക് മടങ്ങുകയായിരുന്നു.
English Summary: Chinese fighter jet again in eastern Ladakh
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.