ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്നലെ ഡല്‍ഹിയിലെത്തി. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഉന്നതതല ചൈനീസ് പ്രതിനിധി ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി യി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ബെയ്ജിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിക്കുകയുമാണ് യിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. യി ഇന്ത്യയില്‍ എത്തുന്നതുവരെ സന്ദര്‍ശനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. പാകിസ്ഥാനിലും അഫ്ഗാനിലും സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്.
രണ്ടു വര്‍ഷത്തിന് മുന്‍പുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലുണ്ടായ അരക്ഷിതാവസ്ഥയ്ക്ക് പിന്നാലെ മേഖലയില്‍ ഇരുരാജ്യങ്ങളും മുഖാമുഖം തുടരുകയുമാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 15 വട്ടം സൈനിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാര്‍ച്ച് 11 നായിരുന്നു അവസാനവട്ട ചര്‍ച്ച നടന്നത്.
English Summary:Chinese Foreign Minister in India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.