ചൈനയുടെ കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുമെന്ന് സ്ഥിരീകരിച്ചതോടെ ആശങ്കയറിയിച്ച് ഇന്ത്യ. ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതുള്‍പ്പെടെ അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങളുള്ള ചൈനീസ് കപ്പല്‍ ഈ മാസം 11, 12 തീയതികളിലാകും ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് അടുക്കുക.
400 ജീവനക്കാരുള്ള യുവാന്‍ വാങ് എന്ന കപ്പലാണ് ശ്രീലങ്കയിലെത്തുക. ഇന്ത്യന്‍ സമുദ്രത്തിലെ കപ്പലിന്റെ വിന്യാസത്തിലൂടെ ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും ദൂരപരിധി മനസിലാക്കാനും ചൈനയ്ക്ക് കഴിയുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
English Summary:Chinese ship arrives in Sri Lanka; India is worried
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.