ചൈനീസ് കപ്പല്‍ യുവാന്‍ വാംഗ് ഫൈവ് ശ്രീലങ്കന്‍ തുറമുഖത്ത് എത്തി. ഹമ്പന്‍ടോട്ട തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടത്. 22 വരെ ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും എതിര്‍പ്പ് മറികടന്നാണ് കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയത്. ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാന്‍ ശേഷിയുള്ള ‘’യുവാന്‍ വാംഗ് 5’’ എന്ന കപ്പലിന്റെ സാന്നിധ്യത്തെ ഇന്ത്യ എതിര്‍ത്തതോടെ യാത്ര വൈകിപ്പിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ചൈനയോട് അഭ്യര്‍ഥിച്ചിരുന്നു.
ഹമ്പന്‍ടോട്ടയ്ക്ക് 600 നോട്ടിക്കല്‍ മൈല്‍ അകലെ ഏതാനുംദിവസമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കപ്പലിന് ശ്രീലങ്ക പ്രവേശനാനുമതി നല്‍കുകയായിരുന്നു. സുരക്ഷാ-സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ച് കപ്പലിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.
English summary; Chinese ship sails to Sri Lankan port over Indian objections
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.