22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 27, 2024
September 29, 2024
September 28, 2024
September 26, 2024
September 24, 2024
September 14, 2024
July 6, 2024
June 30, 2024
June 29, 2024

തമിഴ്‌നാട്ടിൽ കോളറ പടരുന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

Janayugom Webdesk
July 9, 2022 11:34 am

തമിഴ്‌നാട്ടിൽ കോളറ പടർന്നുപിടിച്ചതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്കുപുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ലഭിച്ച നിർദ്ദേശം.

ഒആർഎസ് ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഫീൽഡ് തല പ്രവർത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

സാംപിളുകൾ ശേഖരിക്കുന്നതോടൊപ്പം ആ പ്രദേശത്ത് ക്ലോറിനേഷൻ നടത്തി ബോധവത്കരണ പരിപാടികൾ നടത്തണം. വ്യക്തിശുചിത്വം, കൈകഴുകൽ, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒആർഎസ് , സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും എന്നിവയെല്ലാം ബോധവത്കരണത്തിലുൾപ്പെടുത്തണം എന്നിവയാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

Eng­lish summary;Cholera spreads in Tamil Nadu; Alert in Ker­ala too

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.