10 May 2024, Friday

Related news

May 10, 2024
May 10, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024

വീണ്ടും സംഘപരിവാര്‍ അതിക്രമം: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യൻ ദേവാലയം അടിച്ചുതകര്‍ത്തു

Janayugom Webdesk
ഡെറാഡൂണ്‍
October 4, 2021 12:12 pm

ഉത്തരാഖണ്ഡില്‍ ക്രിസ്ത്യൻ പ്രാര്‍ത്ഥനാലയത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ‍ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് റൂര്‍ക്കിയിലെ സൊലാനിപുരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാലയത്തിന് നേരെ സ്ഥലത്തെ ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി അക്രമം അഴിച്ചുവിട്ടത്. 

പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് 200 ഓളം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം ഭാരത് മാതാ കീ ജയ് എന്ന് ആക്രോശിച്ചുകൊണ്ട് ദേവാലയത്തിലേക്ക് ഇരച്ചു കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ നിരവധിപേര്‍ക്ക് പരിക്കേറ്റു. 

ദേവാലയത്തിലെ ജീവനക്കാരില്‍ ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : chris­t­ian church attacked by bjp goons in uttarakhand

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.