22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 16, 2024
November 14, 2024
November 8, 2024
November 8, 2024
November 7, 2024

പൗരത്വ ഭേദഗതി നിയമം; വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2024 12:44 pm

ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍, റമദാന്‍ മാസത്തില്‍ ഇതുമായി മുന്നോട്ട് പോകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം പറഞു.ഇന്ത്യയുടെയും യുഎസിന്റെയും ബന്ധം ശക്തമാകുമ്പോള്‍ തന്നെ ഇരുരാജ്യങ്ങളുടെയും സഹകരണം മതം പരിഗണിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക എന്ന മൂല്യത്തില്‍ ഊന്നിയുള്ളതാണ്.

മുസ്‌ലിം സമുദായത്തിന് മേല്‍ നിയമം ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ കനത്തതായിരിക്കുമെന്നും യു.എസ് വിദേശകാര്യ സമിതി അധ്യക്ഷന്‍ കൂടിയായ ബെന്‍ പറയുന്നു. വിവാദമായ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. പ്രത്യേകിച്ച് റമദാന്‍ മാസത്തില്‍ അതുമായി മുന്നോട്ട് പോകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും, ബെന്‍ കാര്‍ഡിന്‍ പറഞ്ഞു.നേരത്തെയും പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

നിയമം നടപ്പാക്കുന്നത് എങ്ങനെയാണെന്ന് തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യു.എസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു.മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ വിഭാഗങ്ങള്‍ക്കും നിയമത്തിന് കീഴില്‍ തുല്യ പരിഗണനയും ജനാധിപത്യത്തിലെ അടിസ്ഥാന നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ ഈ പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.

Eng­lish Summary:

Cit­i­zen­ship Amend­ment Act; Amer­i­ca expressed con­cern again

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.