19 December 2024, Thursday
KSFE Galaxy Chits Banner 2

ജനാധിപത്യത്തില്‍ പൗരാവകാശം സംരക്ഷിക്കപ്പെടണം: ചീഫ് ജസ്റ്റിസ്

Janayugom Webdesk
ശ്രീനഗര്‍
May 14, 2022 11:18 pm

ആരോഗ്യകരമായ ജനാധിപത്യത്തിന്റെ പ്രവർത്തനത്തിന് ജനങ്ങളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും തർക്കങ്ങളിൽ വേഗത്തിൽ തീർപ്പുകല്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ. ശ്രീനഗറിൽ പുതിയ ഹൈക്കോടതി കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
രാജ്യത്ത് പലകോടതികളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലെ പരിതാപകരമായ സാഹചര്യങ്ങളിലാണ്. ജില്ലാ ജുഡീഷ്യറിയിലെ 22 ശതമാനം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Civ­il rights must be pro­tect­ed in a democ­ra­cy: Chief Justice

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.