19 December 2024, Thursday
KSFE Galaxy Chits Banner 2

സി കെ ചന്ദ്രപ്പൻ സ്മാരക പുരസ്കാരം കാനം രാജേന്ദ്രന്

Janayugom Webdesk
കൊച്ചി
March 16, 2022 7:44 pm

സി കെ ചന്ദ്രപ്പൻ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ മികവിനു നൽകുന്ന പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അർഹനായി. സംഘടന ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരമാണിത്. അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

സി കെ ചന്ദ്രപ്പൻ മുറുകെപ്പിടിച്ച ആദർശാത്മക രാഷ്ട്രീയം പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി കെ ചന്ദ്രപ്പൻ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ചന്ദ്രപ്പന്റെ പത്താം ചരമവാർഷികം ഈ മാസം 22ന് സമുചിതമായി ആചരിക്കും.

സെന്ററിന്റെ സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസി‍ഡന്റ് കെ പി രാജേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. പി എ അസീസ്, വർക്കിംഗ് പ്രസിഡന്റ് അഡ്വ. ജി മോട്ടിലാൽ, ട്രഷറർ ആർ സുരേഷ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ പി ജയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

eng­lish summary;CK Chan­drap­pan Memo­r­i­al Award to Kanam Rajendran

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.