ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ പാഹുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്ര ഭരണ പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പാഹുവില്‍ നടത്തിയ തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ കശ്മീരിലെ സാംബ ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അതേസമയം കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക് സ്വദേശികളായ സുൽത്താൻ പത്താൻ, സബിയുള്ള എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ജെയ്ഷെ മുഹമ്മദിനുവേണ്ടി 2018 മുതൽ കുൽഗാം, ഷോപ്പിയാൻ ജില്ലകളിൽ ഇവർ സജീവമായിരുന്നുവെന്നും ഐജി വിജയ് കുമാർ പറഞ്ഞു.
English Summary: Clashes in Pulwama: Three terrorists killed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.