തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ല മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് തിരിഞ്ഞു നടത്തിയ വഴക്കിനിടെ പന്ത്രണ്ടാം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു.
ഓഖ്‌ലയിലെ ജെജെ ക്യാമ്പിലെ താമസക്കാരനായ 18 കാരനാണ് മരിച്ചത്. കല്‍ക്കാജി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഹന്‍സ്‌രാജ് സേത്തി പാര്‍ക്കിന് സമീപമാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ വഴക്കുണ്ടായത്. ഇതിനിടെ കുട്ടിയുടെ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. കുട്ടിയെ പൂര്‍ണിമ സേതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
English Summary: Class XII student stabbed to death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.