കാലാവസ്ഥാ വ്യതിയാനം ശരാശരി ആയുര്‍ദൈര്‍ഘ്യം ആറു മാസം കുറയ്ക്കുമെന്ന് പഠനം. പിഎല്‍ഒഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1940 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ 191 രാജ്യങ്ങളിലെ താപനില, മഴ എന്നിവ ആയുര്‍ദൈര്‍ഘ്യത്തിലുണ്ടാക്കുന്ന സ്വാധീനമാണ് പഠനവിധേയമാക്കിയത്.
താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോള്‍ ആയുര്‍ദൈര്‍ഘ്യം 0.44 വര്‍ഷം അല്ലെങ്കില്‍ ആറുമാസവും ഒരാഴ്ചയും എന്ന നിലയില്‍ കുറയുമെന്നായിരുന്നു കണ്ടെത്തല്‍. കാലാവസ്ഥയില്‍ ആകെ 10 പോയിന്റ് വര്‍ധന ഉണ്ടായാല്‍ ആയുര്‍ദൈര്‍ഘ്യം ആറു മാസം കുറയ്ക്കും. സ്ത്രീകളെയും വികസ്വര രാജ്യങ്ങളിലെ ജനങ്ങളെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം 100 കോടിയിലേറെ ജനങ്ങളെ ബാധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്നും പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നത്തെ എത്രയും വേഗം അഭിസംബോധന ചെയ്യണമെന്നും ബംഗ്ലാദേശിലെ സഹജ്‌ലാല്‍ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ അമിത് റോയ് അഭിപ്രായപ്പെട്ടു.
താപനില, മഴ എന്നിവയില്‍ ആശങ്കയുളവാക്കും വിധം മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കം, ഉഷ്ണതരംഗം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമേ ശ്വാസകോശ, മാനസിക പ്രശ്നങ്ങള്‍ക്കു വരെ കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നേരത്തെ പല പഠനങ്ങളും കണ്ടെത്തിയിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനവും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധം ഗവേഷണ വിധേയമായിരുന്നില്ല. ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കല്‍, മാറികൊണ്ടിരിക്കുന്ന കാലാവസ്ഥയുമായി ഇണങ്ങിചേരല്‍ എന്നിവ അത്യാവശ്യമാണ്. എന്നാല്‍ കാട്ടുതീ, സുനാമി, വെള്ളപ്പൊക്കം എന്നിവ മൂലമുള്ള ആഘാതങ്ങള്‍ കൂടുതല്‍ ഗവേഷണവിധേയമാക്കേണ്ടിയിരിക്കുന്നു എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
English Summary: Climate change: Life expectancy increases by six months
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.