ഒളിമ്പിക്സ് സമാപനച്ചടങ്ങില്‍ മനു ഭാകറിനൊപ്പം പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാകയേന്തും. വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ല്‍ ഷൈനി വില്‍സനും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ഇന്ത്യന്‍ പതാക വഹിച്ചിട്ടുണ്ട്.
പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷിനെ പുരുഷ വിഭാഗത്തിൽനിന്ന് പതാകയേന്താൻ നിയോഗിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അറിയിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടത്. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്. നാളെയാണ് ഒളിമ്പിക്സ് സമാപനം.
English Summary: Closing ceremony tomorrow; Sreejesh Pataka with Bhakar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.