23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 28, 2024
February 29, 2024
December 1, 2023
September 3, 2023
July 17, 2023
March 21, 2023
March 18, 2023
March 5, 2023
October 2, 2022
August 7, 2022

കുഞ്ഞ് അജീഷയ്ക്ക് ഇനി ലോകം കാണാം: ചികിത്സാ ചെലവ് ഏറ്റെടുത്ത് ക്ലബ്; ജനയുഗം ഇംപാക്ട്

Janayugom Webdesk
നെടുങ്കണ്ടം
August 7, 2022 6:49 pm

കുഞ്ഞ് അജീഷയ്ക്ക് ലോകം കാണാന്‍ അവസരം ഒരുങ്ങുന്നു. തിമിരം ബാധിച്ചതിനെത്തുടര്‍ന്ന് കാഴ്ചശക്തിയില്ലാത്ത മൂന്നുവയസുകാരി പാറത്തോട് പ്ലാത്തറയ്ക്കല്‍ അനുവിന്റെ മകള്‍ അജീഷയുടെ ശസ്ത്രക്രിയയും മറ്റ് ചികിത്സാ ചെലവുകളും നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബ് ഏറ്റെടുത്തു. ജനയുഗത്തിന്റെ വാർത്തയെ തുടർന്നാണ് നടപടി. എറണാകുളം ഗിരിധര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഈ മാസം 18 ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ രണ്ട് കുട്ടികളുമായി അനു പാറത്തോട് സുബ്ബുകണ്ടംപാറയിലെ കൊച്ചുവീട്ടിൽ കഴിഞ്ഞുവരുന്നത്. രണ്ട് മുറികള്‍ മാത്രമുള്ള ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ ഇവരെക്കൂടാതെ മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പടെ അഞ്ച് അംഗങ്ങള്‍ക്കൂടി താമസിക്കുന്നുണ്ട്. അനുവിന്റെ പിതാവ് കൂലിപ്പണിയെടുത്താണ് ഈ എട്ടംഗ കുടുംബത്തെ സംരക്ഷിക്കുന്നത്. ഇതിനിടെയാണ് അജീഷയ്ക്ക് കാഴ്ചശക്തിയില്ലെന്ന് അറിയുന്നത്. ഓടി നടക്കുമ്പോള്‍ തട്ടിവീഴുന്നതും ശബ്ദത്തിനനുസരിച്ച് പ്രതികരിക്കുന്നതും ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കുട്ടിക്ക് കാഴ്ചക്ക് പ്രശ്‌നമുണ്ടെന്ന് മനസിലായത്. വിശദമായ പരിശോധനയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ കാഴ്ച തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഈ നിര്‍ധന കുടുബത്തിന് ശസ്ത്രക്രിയയ്ക്കും മറ്റു ചിലവുകള്‍ക്കുമായി തുക കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ജനയുഗത്തിൽ വാർത്ത വന്നതിനെ തുടർന്ന് സഹായഹസ്തവുമായി നെടുങ്കണ്ടം റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബ് മുന്നോട്ട് വരികയായിരുന്നു. റോട്ടറി കാര്‍ഡമം സിറ്റി ക്ലബ്ബിലെ
അംഗങ്ങള്‍ അനുവിന്റെ വീട്ടിലെത്തു കയും ശസ്ത്രക്രീയയും മറ്റ് ചെലവുകളും ക്ലബ്ബ് ഏറ്റെടുത്തതായി ക്ലബ്ബ് പ്രസിഡന്റ് രാജേഷ് കുമാർ പറഞ്ഞു. 

Eng­lish Sum­ma­ry: Club will bear the med­ical expens­es of Ajee­sha; Janyugam Impact

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.