ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ മാസം 15 മുതല്‍ 29വരയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുക. യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാര്യ കമല, പേഴ്സനല്‍ അസിസ്റ്റന്റ് പി എം സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം യാത്രതിരിക്കും. മുഖ്യമന്ത്രി യാത്രതിരിക്കുമ്പോള്‍ പകരം ചുമതല ആര്‍ക്കെങ്കിലും നല്‍കുമോയെന്ന് വ്യക്തമല്ല. 2018 സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി ചികിത്സക്കായി ആദ്യം അമേരിക്കയിലേക്ക് പോയത്. ഇതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോള്‍ പോകുന്നത്.
English Summary: CM returns to US for treatment
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.