പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എംടിക്ക് പിറന്നാൾ ആശംസകൾ നേർന്ന മുഖ്യമന്ത്രി പിറന്നാൾ കോടിയും സമ്മാനിച്ചു. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുൻ എംഎൽഎമാരായ എ പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ ഉണ്ടായിരുന്നു. സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചർച്ചകളിലേക്ക് വഴിമാറി.
എംടിയുടെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോൾ ബാബുരാജ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് എംടി പറഞ്ഞു.
നിലവിൽ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇക്കാര്യം മുൻഗണന നൽകി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മലയാളം പിഎച്ച്ഡി നേടിയ ഉദ്യോഗാർഥികൾ നിയമനവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനം എം ടി മുഖ്യമന്ത്രിക്ക് നൽകി. കാൽ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
English summary; CM visited MT Vasudevan Nair
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.