17 February 2026, Tuesday

Related news

February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 11, 2026
February 11, 2026
February 8, 2026
February 7, 2026
February 6, 2026

യുഎസ് ഉപരോധമുള്ള മൂന്ന് ഇറാനിയൻ കപ്പലുകൾ പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ്

Janayugom Webdesk
കൊച്ചി
February 17, 2026 11:02 am

ഇറാനുമായി ബന്ധമുള്ളതും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതുമായ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. ഇന്ത്യൻ സമുദ്രമേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്നാണ് നടപടി.
സമുദ്ര സുരക്ഷാ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കപ്പലുകൾ കസ്റ്റഡിയിലെടുത്തത്. അന്താരാഷ്ട്ര ഉപരോധം നിലനിൽക്കുന്ന കപ്പലുകൾ ഇന്ത്യൻ സമുദ്രാർത്തിയിൽ പ്രവേശിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
നാവികസേനയും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കപ്പലുകൾ വളഞ്ഞത്. കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. ഈ കപ്പലുകൾ എവിടെനിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. കപ്പലുകളിലുള്ള ചരക്കുകളെക്കുറിച്ചും അവയുടെ നിയമസാധുതയെക്കുറിച്ചും കേന്ദ്ര ഏജൻസികൾ പരിശോധന ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ വിഷയമായതിനാൽ വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കപ്പലുകൾ നിലവിൽ ഇന്ത്യൻ തീരത്തോട് അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar