5 November 2024, Tuesday
KSFE Galaxy Chits Banner 2

പ്ലാസ്റ്റിക് പാത്രം വിഴുങ്ങി മൂർഖൻ പാമ്പ് ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Janayugom Webdesk
മംഗളൂരു
June 24, 2023 9:04 am

പ്ലാസ്റ്റിക് പാത്രം വിഴുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി ഡോക്ടർ. അഞ്ചു മീറ്റർ നീളമുള്ള പെൺ മൂർഖനൊണ് പ്ലാസ്റ്റിക് പാത്രം വിഴുങ്ങിയത്. കവലപടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂരു ബണ്ട്വാൾ വഗ്ഗയിലെ വീട്ടുവളപ്പിൽ അനങ്ങാനാവാതെ കിടന്ന പാമ്പിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കുടലിൽ വ്രണമുണ്ടാക്കിയ പാത്രമാണ് പുറത്തെടുത്തത്.

വഗ്ഗയിലേ പാമ്പുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ പാമ്പിനെ വെറ്ററിനറി സർജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേയിൽ കണ്ടെത്തിയ പാത്രം പാമ്പിന് അനസ്തേഷ്യ നൽകിയ ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ കാട്ടിൽ വിട്ടു. മൂർഖന് 10 വർഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു.

Eng­lish Sum­ma­ry: Cobra swal­lows plas­tic box
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.