10 November 2025, Monday

കോട്ടയത്ത് മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി

Janayugom Webdesk
കോട്ടയം
May 24, 2023 4:41 pm

കോട്ടയം കടുത്തുരുത്തി പാലക്കരയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി. വാവ സുരേഷാണ് സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ നിന്നും പാമ്പുകളെ പിടികൂടിയത്. 

ഇന്നലെ അര്‍ധരാത്രിയോടെയാണ് പാമ്പുകളെ കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുണ്ട്. പ്രദേശത്ത് നിരവധി പൊത്തുകളിലായി പാമ്പുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവി നാട്ടുകാരുടെ സഹായത്തോടെയാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്. മൂര്‍ഖനെയും കുഞ്ഞുങ്ങളെയും വനത്തില്‍ തുറന്ന് വിടും. 

Eng­lish Summary;Vava Suresh caught a cobra and 25 cubs in Kottayam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.