26 June 2024, Wednesday
KSFE Galaxy Chits

കമ്മ്യൂണിറ്റി ആർട്ട് പ്രോജക്ടിന് കലവൂർ ഗവൺമെന്റ് 
ഹയർ സെക്കൻഡറി സ്കൂളില്‍ തുടക്കം

Janayugom Webdesk
കലവൂര്‍
April 22, 2022 7:23 pm

ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷൻറെയും ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി ആർട്ട് വിഭാഗത്തിൻറെയും സാങ്കേതിക സഹായത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നടപ്പാക്കുന്ന കമ്മ്യൂണിറ്റി ആർട്ട് പ്രോജക്ട് ക്രിയേറ്റീവ് ശാലയുടെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്.

കുട്ടികളുടേയും മുതിർന്നവരുടേയും ദൈനംദിന ജീവിതത്തിലും ചുറ്റുപാടുകളിലും കലയുടെയും സർഗ്ഗാത്മകതയുടെയും അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിൽ നടന്ന ചടങ്ങിൽ ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജിത്ത്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റർ ബ്ലെയ്സ് ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.