പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. പരാതിക്കാരിയായ യുവതിയെ വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് മര്‍ദിച്ചെന്നാണ് കേസ്.
കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമാണ് പ്രതികളാണ്.
യുവതിെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എല്‍ദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും. ഹൈക്കോടതി നിര്‍ദേശ പ്രകാരം എല്ലാ ദിവസവും എല്‍ദോസ് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നുണ്ട്.
English Summary:Complainant assault case; Verdict in Eldos Kunnapilpil’s anticipatory bail application today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.