16 January 2026, Friday

Related news

January 1, 2026
November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 11, 2025
September 8, 2025
September 7, 2025
September 2, 2025
August 1, 2025

കെ സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍

Janayugom Webdesk
കൊച്ചി
June 22, 2023 8:04 pm
പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാരൻ അനൂപ് അഹമ്മദിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തു. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. കെസുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് അനൂപ് അഹമ്മദ് ആരോപിച്ചു. സുധാകരന്റെ  ഭീഷണി ഓഡിയോ എബിൻ ഫോണിൽ കേൾപ്പിച്ചു. തന്റെ പേര് പറഞ്ഞാൽ വംശം ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തൽ. മോന്‍സന് പണം കൊടുക്കുമ്പോൾ കെ സുധാകരൻ ഒപ്പമുണ്ടായിരുന്നു. വിദേശപണം വരുന്നതിലേ പ്രശ്നം തീർന്നാൽ എല്ലാം ശരിയാകുമെന്ന് കെ സുധാകരൻ പറഞ്ഞു. പണം വന്നാൽ നൂറ് കോടി ഇറക്കി കെ സുധാകരനെ മുഖ്യമന്ത്രിയാക്കാമെന്ന് മോൺസൻ പറഞ്ഞുവെന്നും അനൂപ് അഹമ്മദ് ആരോപിച്ചു.
ക്രൈം ബ്രാഞ്ച് നോട്ടീസ് പ്രകാരം നാളെ അന്വേഷണസംഘത്തിന് മുമ്പാകെ കെ സുധാകരൻ ഹാജരാകണം. അറസ്റ്റുണ്ടായാലും അൻപതിനായിരം രൂപ ആൾജാമ്യത്തിൽ ജാമ്യം അനുവദിക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. 2021 ൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് വർഷം കഴിഞ്ഞ് തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയപ്രേരിതമെന്നാണ് കെ സുധാകരന്റെ  നിലപാട്.
eng­lish sum­ma­ry; Com­plainant that K Sud­hakaran threatened
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.