23 January 2026, Friday

ഇമാമിനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും, താടി മുറിക്കുകയും ചെയ്തതായി പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2023 11:55 am

ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പള്ളിയില്‍ കയറി ഇമാമിന് നേരെ ആക്രമണം നടത്തുകയും , അദ്ദേഹത്തിന്‍റെ താടി മുറിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ് ഇമാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ മുസ്ളീംപള്ളിയിലെ ഇമാമിന് നേരേയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ‌ ദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്‍വ ഗ്രാമത്തിലെ പള്ളിയില്‍ തനിച്ചായിരുന്നപ്പോഴാണ് ഇമാം സക്കീര്‍ സയ്യിദ് ഖാജ അക്രമിക്കപ്പെട്ടത്.

ഖുറാന്‍ പരായണം ചെയ്യുന്നതിനിടെ മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ മസ്ജിദിലെ ഇമാമിനോട് ജയ് ശ്രീം റാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടത് .ഗുരുതരമായി പരിക്കേറ്റ ഇമാമിനെ അബോധാവസ്ഥയിലാക്കാൻ അക്രമികൾ മയക്കുമരുന്നും ഉപയോഗിച്ചതായി പരാതിയുണ്ട്. രാത്രി പള്ളിയിലെത്തിയ അയൽവാസികളാണ് ഇമാമിനെ ആശുപത്രിയിലെത്തിച്ചത്.സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. 

കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ലോക്കൽ എസ്‌ഐ അഭിജിത് മോർ പറഞ്ഞു.അതേസമയം, കേസിൽ മഹാരാഷ്ട്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി രംഗത്തെത്തി. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Eng­lish Summary:
Com­plaint that Imam was asked to call Jai Shri­ram and his beard was cut

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.