26 December 2024, Thursday
KSFE Galaxy Chits Banner 2

കൃഷിയിടത്തിലേക്ക് ഉള്ള വഴി അടച്ചതായി പരാതി

Janayugom Webdesk
പൂയപ്പള്ളി
April 28, 2022 9:48 pm

പൂയപ്പള്ളി കൃഷിഭവൻ പരിധിയിൽ കൊട്ടറ കുഴിയ്ക്കാട്ട് നെൽപ്പാടങ്ങളിൽക്കുള്ള വഴി സ്വകാര്യവ്യക്തി ഹിറ്റാച്ചി ഉപയോഗിച്ച് പണ കോരി അടച്ചതായി പരാതി. ഇത് മൂലം മറ്റ് നിലങ്ങളിലേക്ക് നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയാണുള്ളത്. തെങ്ങിൻ കൃഷിയുടെ പേരിൽ ഉയരത്തിൽ കൃഷി പണ കോരി തുടങ്ങിയത് മൂലം കൂട്ടായി കൃഷി ചെയ്തിരിക്കുന്ന മറ്റു കർഷകരും ദൂരത്തിലായി. ജലത്തിന്റെ ഒഴുക്ക് നിലച്ചതിനൊപ്പം മറ്റ് കൃഷിയിടങ്ങളിലേക്ക് നിലം ഒരുക്കുന്നതിനായി ട്രാക്ടർ വയലിലേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വർഷങ്ങളായി ഈ ഏലയിൽ മുഴുവൻ നെൽകൃഷിയാണ് ചെയ്തുവരുന്നത്. അവധി ദിവസങ്ങളുടെ മറവിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഈ പ്രദേശത്ത് നെൽകൃഷി ചെയ്യുന്ന അപൂർവ കൃഷി മേഖലകളിൽ ഒന്നാണിത്. ജനപ്രതിനിധികൾ അടക്കം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.