24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 27, 2023
November 10, 2022
September 19, 2022
September 16, 2022
September 14, 2022
September 11, 2022
September 9, 2022
September 9, 2022
September 8, 2022
September 8, 2022

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക: ചാള്‍സ് രാജകുമാരന്‍ കൊട്ടാരത്തിലെത്തി

Janayugom Webdesk
ലണ്ടന്‍
September 8, 2022 6:17 pm

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാജ്ഞി ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് 96- വയസുള്ള എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായി തുടങ്ങിയത്. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരനും മറ്റു രാജകുടുംബാംഗങ്ങളും ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
രാജ്ഞിയുടെ ആരോഗ്യം വഷളായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രാജ്യം മുഴുവന്‍ ആശങ്കയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു. പതിവ് തെറ്റിച്ച് ബല്‍ഡമോറലില്‍ വെച്ചാണ് മിസ് ട്രസിനെ രാജ്ഞി ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ഔദ്യോഗികമായി നിയമിച്ചത്. ജൂലായ് മുതല്‍ ബല്‍ഡമോറലിലെ വേനല്‍ക്കാല വസതിയിലാണ് രാജ്ഞിയുടെ താമസം.

Eng­lish Sum­ma­ry: Con­cern over Queen Eliz­a­beth’s health: Prince Charles arrives at palace

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.