18 May 2024, Saturday

Related news

May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 6, 2024
May 5, 2024
May 4, 2024

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
February 5, 2022 8:25 am

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സി കാറ്റഗറിയിലുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. അതേസമയം സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരും. നാളെ ലോക്ഡൗണിന് സമാനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും. 

രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. തീയറ്റര്‍, ജിം, നീന്തള്‍കുളം എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി സി കാറ്റഗറി ഇല്ല. 10, 11, 12 ക്ലാസുകളും കോളജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകാര്‍ക്ക് സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 14നാണ്. 

സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മുന്നോരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസമന്ത്രി നല്‍കി. നിലവില്‍ അടുത്ത അവലോകന യോഗത്തില്‍ മാത്രമാകും ഞാറാഴ്ചത്തെ നിയന്ത്രണം മാറ്റുന്നതില്‍ തീരുമാനമുണ്ടാകുക. രോഗലക്ഷണമില്ലാത്ത പ്രവാസികള്‍ക്ക് ഇനി മുതല്‍ പരിശോധനയും സമ്പര്‍ക്ക വിലക്കും ഉണ്ടാകില്ല.

ENGLISH SUMMARY:Concessions on Covid con­trols take effect today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.