മൂവാറ്റുപുഴയിൽ സാധാരണക്കാരന്റെ വീട് ജപ്തി ചെയ്തത് സർക്കാർ നയമല്ലെന്ന് സഹകരണമന്ത്രി വി എൻ വാസവൻ. ലോൺ തിരിച്ചടക്കാത്തതിന്റെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്ത് താഴിട്ട നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‘കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ. നയങ്ങൾക്ക് വിരുദ്ധമാണ് താഴിട്ട് പൂട്ടിയ നടപടിയെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ അർബൻ ബാങ്ക് ഉദ്യോഗസ്ഥരാണ് താഴിട്ട് പൂട്ടിയത്. ഇത് ഗവ നയത്തിന് വിരുദ്ധമാണ്. മൂന്നും നാലും സെന്റുള്ളവർക്കെതിരെ നടപടി എടുക്കുമ്പോൾ പാർപ്പിട സൗകര്യം ഒരുക്കി മാത്രമേ ജപ്തി ചെയ്യാവൂ എന്നതാണ് സർക്കാർ നയമെന്നും ഈക്കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നും മന്ത്രി പറഞ്ഞു.
English Summary:Confiscation in Muvattupuzha is not a government policy: Minister says action against officials
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.