കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നടന്ന ശോഭയാത്രക്കിടെ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് മുള്‍ഭാഗില്‍ 144 പ്രഖ്യാപിച്ചു. രാമനവമി പ്രമാണിച്ച് നടത്തിയ ഘോഷയാത്രക്കിടെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് സംഘര്‍ഷങ്ങളിലേര്‍പ്പെട്ട ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 48 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഘര്‍ഷമുണ്ടായത്. ശോഭയാത്രയ്ക്കിടെ അക്രമികള്‍ കല്ലേറ് നടത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ ബൈക്കുകളും കാറുകളും കത്തിച്ചു. സംഘര്‍ഷത്തില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Conflict: 48-hour ban on Mulbagal in Karnataka
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.