5 July 2024, Friday
KSFE Galaxy Chits

Related news

January 15, 2024
May 4, 2023
December 11, 2021
November 28, 2021
October 26, 2021
September 7, 2021
September 5, 2021
August 12, 2021

കുര്‍ബാന ഏകീകരണം സംബന്ധിച്ച തര്‍ക്കം ;സിറോ മലബാര്‍ സഭയിൽ സംഘർഷം

Janayugom Webdesk
കൊച്ചി
September 5, 2021 4:30 pm

കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പരസ്യമായി കത്തിച്ച്‌ അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ പ്രതിഷേധം. സിനഡ് തീരുമാനം അടിച്ചേല്‍പ്പിക്കാനുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ ആഹ്വാനം എറണാകുളം അതിരൂപതയിലെ വൈദിക സമ്മേളനം ഏകകണ്ഠമായി തള്ളിയിരുന്നു. ഇതേ തുടരാനായിരുന്നു പള്ളികളിലെ പ്രതിഷേധം.കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയായ സീറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിച്ചത് മാര്‍പാപ്പയുടെ അനുമതിയോടെയാണ്. അള്‍ത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച്‌ കുര്‍ബാന രീതി ഏകീകരിക്കാനാണ് തീരുമാനം. വിശ്വാസികള്‍ക്ക് സമയമില്ലാത്തതിനാല്‍ അവരുടെ സമയക്കുറവ് പരിഗണിച്ച്‌ കുര്‍ബാന അര മണിക്കൂറായി ചുരുക്കാനും സീറോ മലബാര്‍ സഭയില്‍ ധാരണയായിരുന്നു. ഇതാണ് എതിര്‍പ്പിന് കാരണം.

സഭയിലെ തെക്കന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വൈദികനാണ് ആലഞ്ചേരി. എന്നാല്‍ വടക്ക് ഭാഗം ആലഞ്ചേരിയുടെ നിര്‍ദ്ദേശത്തെ അംഗീകരിക്കുന്നില്ല. തെക്കന്‍ പള്ളികളിലെ ആരാധനാക്രമം വടക്കും അവതരിപ്പിക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇതാണ് എതിര്‍പ്പിന് കാരണം. എന്നാല്‍ പ്രതീക്ഷിച്ച എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ക്ക്. ആരാധനാ ക്രമത്തിന് മാര്‍പ്പാപ്പയും അംഗീകാരം നല്‍കിയിട്ടുണ്ട്.കുര്‍ബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി. ഇടയലേഖനം വികാരി വായിച്ച ഉടന്‍ ഒരു വിഭാഗം അള്‍ത്താരയിലേക്ക് കയറി തടസപ്പെടുത്തി. ഇതിനെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇരു വിഭാഗങ്ങളും ഏറെ നേരം വാഗ്വാദവും വെല്ലുവിളികളും നടത്തി. അതിനിടെ ഉന്തും തള്ളുമുണ്ടായി. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.


ഇതുംകൂടി വായിക്കു:സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍


അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന ദേവാലയമാണിത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇടയലേഖനം പള്ളിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. വൈദിക സമ്മേളനത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും വൈദികന്‍ സര്‍ക്കുലര്‍ വായിച്ചാല്‍ അതേ സമയത്തുതന്നെ പള്ളിയുടെ പുറത്ത് സര്‍ക്കുലര്‍ കത്തിച്ചുകൊണ്ട് പ്രതികരിക്കുമെന്ന് പ്രതിഷേധക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.ബിനു ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.പി. ജെറാര്‍ദ്, ഷൈജു ആന്റണി, ബോബി മലയില്‍, ജോജോ ഇലഞ്ഞിക്കല്‍, ജോമോന്‍ തോട്ടാപ്പിള്ളി, വിജിലന്‍ ജോണ്‍, റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ യോഗമാണ് പ്രതിഷേധം തീരുമാനിച്ചത്.


ഇതുംകൂടി വായിക്കു:ഭൂമിയിടപാട് കേസ്: സിനഡ് അധ്യക്ഷസ്ഥാനത്തുനിന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കണമെന്ന് ഒരു വിഭാഗം വിശ്വാസികള്‍


ആളുകളുടെ സമയക്കുറവ് പരിഗണിച്ച്‌ കുര്‍ബാനകള്‍ ലളിതവത്കരിക്കണമെന്ന നിര്‍ദ്ദേശം രണ്ടുവര്‍ഷംമുമ്ബ് സഭയുടെ കേന്ദ്ര ആരാധനക്രമ സമിതിക്ക് മുമ്ബാകെ വന്നിരുന്നു. തുടര്‍ന്ന് ഏഴംഗ മെത്രാന്‍സംഘത്തെ പഠിക്കാന്‍ നിയോഗിച്ചു. അര മണിക്കൂറില്‍ തീര്‍ക്കാവുന്ന ഒരു രീതി അവര്‍ തയ്യാറാക്കി. ഇത് സിനിഡ് അംഗീകരിച്ചു. മാര്‍പ്പാപ്പയും അനുകൂല തീരുമാനം എടുത്തു.നിലവില്‍ സിറോ മലബാര്‍ സഭയില്‍ മൂന്ന് രീതിയിലാണ് കുര്‍ബാനയര്‍പ്പിക്കുന്നത്. ചില രൂപതകളില്‍ അള്‍ത്താരാഭിമുഖമായി കുര്‍ബാന അര്‍പ്പിക്കുമ്ബോള്‍ ജനാഭിമുഖമായാണ് മറ്റ് ചില രൂപതകളില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്. മറ്റ് ചില രൂപതകളില്‍ രണ്ടുരീതികളും ചേര്‍ത്തും കുര്‍ബാന നടക്കുന്നു. ഇത് ഏകീകരിച്ച്‌ എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് തീരുമാനം.
eng­lish summary;Conflict in the Syro-Mal­abar Church updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.