
മഹാരാഷ്ട്രയില്‍ ബിജെപിയുമാിയ സഖ്യം ചേര്‍ന്നതിന് സസ്പെന്റ് ചെയ്യപ്പെട്ട 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു.അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷനിലെ 12 കോൺഗ്രസ് കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്.കൗൺസിലർമാർ വന്നത് കേവലം അധികാരമോഹത്തിന്റെ ഭാഗമായല്ലെന്നും വികസനമാണ് ഉന്നമെന്നും പ്രവേശനം സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാൻ പറഞ്ഞു.
അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിലാണ് ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് കോൺഗ്രസ്-ബിജെപി സഖ്യമുണ്ടായത്. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 60 സീറ്റുകളിൽ 27 സീറ്റുകൾ നേടി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗമാണ് ഒന്നാമതെത്തിയത്. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നാലെയുണ്ടായ മേയർ തെരഞ്ഞെടുപ്പിൽ ശിവേസന ഷിൻഡെ വിഭാഗത്തിന്റെ മേയർ സ്ഥാനാർഥിയായ മനീഷ വാലെകറിനെ പരാജയപ്പെടുത്താനാണ് ബിജെപിയും കോൺഗ്രസും കൈകൊടുത്തത്
മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേജശ്രീ കരഞ്ജുലെയാണ് വിജയിച്ചത്. ബിജെപിയുടെ 14, കോൺഗ്രസിന്റെ 12, എൻസിപി അജിത് പവാർ വിഭാഗത്തിന്റെ 4, സ്വതന്ത്രർ 2 പേർ എന്നിവരുടെ വോട്ടാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.അംബെർനാഥ് വികാസ് അഘാടി എന്നായിരുന്നു പുതിയ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. എന്നാൽ സഖ്യം വൻ വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം കോൺഗ്രസ് തങ്ങളുടെ 12 കൗൺസിലർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ബ്ലോക്ക് അധ്യക്ഷൻ പ്രദിപ് പാട്ടീൽ അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ നടപടിയുടെ ചൂടാറും മുൻപേയാണ് ഇവരെല്ലാം ബിജെപിയിൽ ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.