5 December 2025, Friday

Related news

November 24, 2025
November 20, 2025
October 31, 2025
October 29, 2025
October 27, 2025
October 12, 2025
September 25, 2025
September 19, 2025
August 22, 2025
July 23, 2025

കോൺഗ്രസ് നടത്തുന്നത് സ്ത്രീ വിരുദ്ധ പ്രചാരവേല; വി ഡി സതീശൻ പറഞ്ഞ ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ലെന്നും എം വി ഗോവിന്ദൻ

Janayugom Webdesk
തിരുവനന്തപുരം
September 19, 2025 9:30 pm

കോൺഗ്രസ് നടത്തുന്നത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ലെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെയെല്ലാം ആസൂത്രണം നടക്കുന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചു കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി മാറി. 

രാഹുല്‍ പാലക്കാട് എത്തിയാല്‍ തടയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അടിയന്തര പ്രമേയം നേരിടുന്നതില്‍ സര്‍ക്കാരിന് ഭയപ്പാടില്ല. അതുകൊണ്ടാണ് തുടര്‍ച്ചയായി ചര്‍ച്ച ചെയ്യുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ കീഴ്‌വഴക്കത്തിലെ പുതിയ അധ്യായമാണിത്. പ്രതിപക്ഷം തളര്‍ന്ന് തരിപ്പണമായി. അത് എല്ലാവരും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവകലാശാല വിഷയത്തിൽ ഗവർണർ നിയമ വ്യവസ്ഥയെ അട്ടിമറിക്കുമ്പോൾ പൊതു സമൂഹം ശക്തമായി ഇടപെടണം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ കോടതി കയറുകയാണെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.