13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 3, 2025
April 1, 2025

യുപിയില്‍ കോണ്‍ഗ്രസ് നാഥനില്ലകളരിയാകുന്നു; ദയനീയ പരാജയത്തിന് ശേഷം പ്രിയങ്ക യുപിയില്‍ കാലുകുത്തിയിട്ടില്ലെന്ന് അണികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2022 12:22 pm

ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം നയിച്ച പ്രയങ്കാ ഗാന്ധി തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെ തുടര്‍ന്ന് യുപിയില്‍ കാലുകുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അണികളില്‍ അഭിപ്രായം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രമാണോ ഇവരുടെ സാന്നിധ്യമെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആക്ഷേപം ഉയരുന്നുണ്ട്. ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലും കര്‍ണാടകത്തിലുമുണ്ട്. പക്ഷേ ഉത്തര്‍പ്രദേശില്‍ ഇല്ല. കാരണം ഹിമാചല്‍പ്രദേശിലും, കര്‍ണ്ണാടകയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുകയാണ്.

യുപിയില്‍ പ്രചാരണത്തില്‍ നിറഞ്ഞ് നിന്ന ശേഷം പ്രിയങ്കയെ കാണാനേ ഇല്ലെന്നാണ് നേതാക്കള്‍ ഒരിക്കല്‍ കൂടി പരാതിപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചീഫ് ക്യാമ്പയിനറായി പ്രിയങ്ക മാറിയതോടെ യുപിയിലെ നേതൃത്വത്തെ അവര്‍ കൈവിട്ടതായിട്ടാണ് സൂചന. തിരഞ്ഞെടുപ്പിന് ശേഷം ഒരിക്കല്‍ യുപിയിലേക്ക് പ്രിയങ്ക തിരിഞ്ഞ് നോക്കിയിട്ടില്ല. സ്ത്രീകളുടെയും യുവാക്കളുടെയും വിഷയങ്ങലായിരുന്നു പ്രിയങ്ക ഏറ്റെടുത്തത്. പക്ഷേ രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് ആകെ ലഭിച്ചത്. 2.33 ശതമാനം വോട്ടുമാണ് കിട്ടിയത്. യുപിയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ഇതിലും മെച്ചപ്പെട്ടൊരു പ്രകടനമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്.

അതുകൊണ്ട് തന്നെ ടീമിലാകെ നിരാശയായിരുന്നു. പടനയിച്ചത് പ്രിയങ്കയായത് കൊണ്ട് അതിലേറെ നിരാശ അവര്‍ക്കുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കൂട്ട കൊഴിഞ്ഞ് പോക്കുമെല്ലാം വലിയ വെല്ലുവിളിയായി കോണ്‍ഗ്രസിന് മുന്നിലുണ്ടായിരുന്നു. 2024 മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ മുന്നൊരുക്കങ്ങളാണ് ഇതോടെ അസ്തമിച്ച് പോയത്. എന്ന് പ്രിയങ്ക തിരിച്ചുവരുമെന്ന കാര്യത്തിലും കോണ്‍ഗ്രസിന് മറുപടിയില്ല. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പോലും നിശബ്ദയാണ്.അതേസമയം ഹിമാചല്‍ പ്രദേശിന്റെ പ്രചാരണ ചുമതല പ്രിയങ്കയ്ക്കാണ്. ഇനി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് അവര്‍ മാറുമോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. ഈ വര്‍ഷം നവംബറിലാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കര്‍ണാടകത്തിലെ പ്രചാരണത്തിനായി ഡികെ ശിവകുമാര്‍ അവരെ ക്ഷണിക്കുകയും, വരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തതാണ്. ഇത് രണ്ടിന്റെയും തിരക്കുള്ളതിനാല്‍ യുപിയിലെ കാര്യങ്ങള്‍ ശ്രദ്ധ കുറഞ്ഞേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഖിലേഷ് സംസ്ഥാനത്ത് ശക്തനായിരിക്കുകയാണ്. മുഖ്യ പ്രതിപക്ഷമായി സമാജ് വാദിയാണ് അതിന്റെ നേട്ടം സ്വന്തമാക്കുന്നത്. പല കേസിലെയും ഇരകളെ അഖിലേഷ് യാദവാണ് പോയി കാണുന്നത്. പതിമൂന്ന്ുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് അഖിലേഷാണ്. ഈ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു അഖിലേഷ്. പ്രിയങ്കയുടെ അസാന്നിധ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒന്നാകെ ബാധിച്ചിട്ടുണ്ട്.

ഇവരൊക്കെ നിശബ്ദമാണ്. സംസ്ഥാന അധ്യക്ഷന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. അജയ് കുമാര്‍ ലല്ലുവിനെ നേരത്തെ മാറ്റിയിരുന്നു. പകരക്കാരന്‍ ഇതുവരെ വന്നിട്ടില്ല. കോണ്‍ഗ്രസ് പക്ഷേ യുപിയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നേതാക്കള്‍. യുപിയില്‍ പാര്‍ട്ടി ശക്തമാകുമെന്നും ഇവര്‍ പറയുന്നു. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസിനുണ്ടാവും. പ്രിയങ്ക ഗാന്ധി ജൂണ്‍ 1, 2 തിയതികളില്‍ യുപിയിലുണ്ടാവും.

കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവരെത്തും. ചിന്തന്‍ ശിവറിലെ കാര്യങ്ങള്‍ ഇവിടെ നടപ്പാക്കുമെന്ന് സീനിയര്‍ നേതാവ് പറയുന്നു. ദീര്‍ഘകാലത്തേക്കുള്ള ഒരു പ്ലാന്‍ കോണ്‍ഗ്രസിനുണ്ടെന്ന് നേതാക്കള്‍ പറയുന്നു. 2024 മുന്നില്‍ കണ്ട് പ്ലാനുണ്ടെന്ന് നേതാക്കള്‍ പറയുന്നു. മുസ്ലീം വോട്ടുകള്‍ നേടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. സമാജ് വാദി പാര്‍ട്ടി മുസ്ലീങ്ങളെ അവഗണിച്ചു. കോണ്‍ഗ്രസ് ആ വിഭാഗത്തിന് വേണ്ട ബദലാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി

Eng­lish Sum­ma­ry: Con­gress los­es to Lord in UP; Priyan­ka has not set foot in UP after a mis­er­able defeat

You may also like this video:

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.