13 May 2024, Monday

Related news

May 10, 2024
April 26, 2024
April 15, 2024
April 3, 2024
March 25, 2024
March 12, 2024
February 24, 2024
February 14, 2024
February 13, 2024
February 4, 2024

അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

Janayugom Webdesk
ഗുവാഹട്ടി
October 3, 2021 7:44 pm

അസമിലെ നെല്ലി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാര്‍ശം നടത്തിയ സംഭവത്തില്‍ കോൺഗ്രസ് എംഎൽഎ ഷെർമാൻ അലി അഹമ്മദിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.അസം സ്റ്റുഡന്‍സ് യൂണിയന്‍, ബിജെപിയുടെ യുവജന സംഘടനയായ ബിജെവെെഎം എന്നിവരുള്‍പ്പെടെ നിരവധി സംഘടനകള്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വവും വിഷയത്തില്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

1983 നെല്ലി കൂട്ടക്കൊലയിലെ രക്തസാക്ഷികളെന്ന് പറയപ്പെടുന്ന എട്ട് പേർ ബംഗാൾ വംശജരായ മുസ്‍ലീങ്ങളുടെ മരണത്തിന് ഉത്തരവാദികളാണെന്നായിരുന്നു അഹമ്മദിന്റെ പരാമര്‍ശം. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട എട്ടുപേര്‍ രക്തസാക്ഷികളല്ല, കൊലപാതകികളാണ്. ആക്രമണം, പ്രദേശത്തെ മുസ്‍‍ലീം ജനതയുടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നും അഹമ്മദ് പറഞ്ഞിരുന്നു. 

അസമിലെ മോറിഗാവ് ജില്ലയിലെ നെല്ലി ഗ്രാമത്തിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന അക്രമത്തിൽ കിഴക്കൻ ബംഗാൾ വംശജരായ ആയിരക്കണക്കിന് മുസ്‍ലീങ്ങളാണ് കൊല്ലപ്പെട്ടത്.
eng­lish summary;Congress MLA arrest­ed in Assam
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.