26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

കോണ്‍ഗ്രസ് പുനസംഘടന;പൂര്‍ണ്ണ പ്രശ്നപരിഹാരം ആകുന്നില്ല

പുളിക്കല്‍ സനില്‍രാഘവന്‍
March 9, 2022 3:26 pm

സംസ്ഥാന കോണ്‍ഗ്രസിലെ കെപിസിസി മുതല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടയില്‍ ഉടലെടുത്ത പോര് എങ്ങും എത്തുന്നില്ല. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ച കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി സതീശനും അകന്നിരിക്കുന്നു

സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പും ഉടലെടുത്തിരിക്കുന്നു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ. സി വേണുഗോപാലിനൊപ്പമാണ് വി.ഡി സതീശന്‍. സംസ്ഥാന രാഷട്രീയത്തില്‍ ഇരുവരുടേയും നേതൃത്വത്തില്‍ കെ ഡി ഗ്രൂപ്പും ഉദയം ചെയ്തിരിക്കുന്നു. കെ,സുധാകരന്‍ ചെന്നിത്തലക്ക് ഒപ്പം കൂടിയിരിക്കുന്നു.

എ ഗ്രൂ്പ്പിലെ ബന്നിബഹന്നാന്‍ ഉള്‍പ്പെടെ പുതിയ ഗ്രപ്പുമായി സഖ്യത്തലേര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃതലത്തിലുണ്ടായ തർക്കം പൂർണ്ണമായി ഒഴിയാതെ ആയിരിക്കുകയാണ് . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചർച്ച നടത്തി സമവായ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും പൂർണ്ണ പ്രശ്ന പരിഹാരം ഇതുവരേയുണ്ടായിട്ടില്ല.

പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തേണ്ട് പേരുകളെ ചൊല്ലിയാണ് ഇരുവർക്കും ഇടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. ഗ്രൂപ്പുകളെ പരിഗണിക്കാതെ ആള്‍ബലവും അണികള്‍ക്കിടയില്‍ സ്വാധീനവുമുള്ള നേതാക്കളെ ഭാരവാഹികളാക്കണമെന്ന അഭിപ്രായമാണ് കെ പി സി സി അധ്യക്ഷനുള്ളത്.സുധാകരന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രതിച്ഛായ ഉള്ളവർ ഭാരവാഹികളാവട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുന്നത്. ഇതിലുടെ മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടുന്നു

ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ജില്ലകളില്‍ ഇപ്പോഴും തർക്കം തുടരുന്നതെന്നൊണ് സൂചന. പുനസംഘടനയുടെ ആദ്യഘട്ടത്തില്‍ ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും പേരുകളാണ് പ്രഖ്യാപിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ പ്രഖ്യാപനം എത്രയും പെട്ടെന്ന് ഉണ്ടാവുകയും വേണം. നേരത്തെ പ്രഖ്യാപനത്തിന് ഒരുങ്ങിയപ്പോഴായിരുന്നു എംപിമാരുടെ പരാതി ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവെക്കാന്‍ എ ഐ സി സി നേതൃത്വം കെ പി സി സിയെ അറിയിച്ചത്.

കെ പി സി സി സെക്രട്ടരിമാരെ സംബന്ധിച്ച ചർച്ചകള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും ഇവരുടെ പ്രഖ്യാപനം വൈകാനാണ് സാധ്യത. ഡി സി സി നിർവാഹക സമിതി അംഗങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ ചർച്ചയില്ല. പുനഃസംഘടന മരവിപ്പിച്ചിതനെ തുടർന്ന് കെ സുധാകരനും വിഡി സതീശനും ഇടയില്‍ രൂപപ്പെട്ട അകല്‍ച്ച പരിഹരിച്ചാല്‍ മാത്രമാവും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. കരട് പട്ടിക പരിശോധിച്ച് കൂടിയാലോച നടത്തി വെള്ളിയാഴ്ചയോട് കൂടി പട്ടിക പുറത്തിറക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗവും രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിന കേരള സന്ദർശനവും കാരണം ചർച്ചകള്‍ നീണ്ടു. കെ പി സി സി പ്രസിഡന്റും സതീശനും ഇനി വെള്ളിയാഴ്ചയാവും തലസ്ഥാനത്ത് ഒരമിച്ച് എത്തുക

. അന്നേ ദിവസം തന്നെ ചർച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ജില്ലകളിലെ ഭാരവാഹികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കാസർകോട്, കണ്ണൂർ, വയനാട് ഡി സി സി ഭാരവാഹികളുടെ കാര്യത്തില്‍ മാത്രമാണ് ഏകദേശ ധാരണയിലെത്തിയത്. നാല് ചെറിയ ജില്ലകളില്‍ 15 ഭാരവാഹികളും മറ്റിടങ്ങളില്‍ 25 ഉം എന്നായിരുന്നു ധാരണ. തർക്കം മുറുകിയതോടെ ഈ എണ്ണത്തില്‍ അല്‍പം വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പാർട്ടി പുനഃസംഘടനിയിലെ അതൃപ്തി പരസ്യമാക്കി മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചർച്ച ചെയ്‌തില്ലെന്ന് വിമർശനം. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ല.മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതിനിടയില്‍ രാജ്യസഭാ സീറ്റിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തു പരസ്യമായി വന്നിരിക്കുകയാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍എംഎല്‍എ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.

Eng­lish Summary:Congress reor­ga­ni­za­tion is not a com­plete solution

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.