യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്. അധികാരത്തിലിരുന്ന പഞ്ചാബും ഗ്രൂപ്പിസത്താല്‍ നഷ്ടമായിരിക്കുന്നു. കേവലം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണത്തിലുള്ളത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമാകുന്നു. പാര്‍ട്ടിയില്‍ രാഹുല്‍-പ്രിയങ്ക കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് കബില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നു. പാര്‍ട്ടിയുടെ പരമോന്നത സമിതിയായാ വര്‍ക്കിംഗ് കമ്മിറ്റികൂടുന്നത് കണ്ണില്‍പൊടിയിടാന്‍ മാത്രമാണെന്നും പാര്‍ട്ടി നേതാക്കളും അണികളും ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. 23ജി നേതാക്കളോട് ആഭിമുഖ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും, പ്രവര്‍ത്തകരും പരസ്യമായി രംഗത്തു വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിലനില്‍പ്പിനായി പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കുകയാണ്.
നേതാക്കളില്‍ അണികള്‍ക്ക് വിശ്വാസം ഇല്ലാതായിരിക്കുകയാണ്. നേതൃത്വം ദുര്‍ബലമായ സാഹചര്യമാണ് ഉളളത്. ബിജെപി ഉയര്‍ത്തുന്ന തീവ്രവര്‍ഗ്ഗീയതയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നു ബോധ്യമായിരിക്കുന്നു. നേതാക്കളും, പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. ആസാദി ഗൗരവ് യാത്ര, ഗാന്ധി സന്ദേശ് യാത്ര എന്നിങ്ങനെയാണ് പദയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ യാത്ര ആസാദി ഗൗരവ് യാത്ര ഏപ്രില്‍ 6 ന് ഗുജറാത്തിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് ജൂണ്‍ 1 ന് രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ അവസാനിക്കും. രണ്ടാമത്തെ ഗാന്ധി സന്ദേശ് യാത്ര ചമ്പാരനില്‍ നിന്ന് ഏപ്രില്‍ 17 ന് ആരംഭിച്ച് കൊല്‍ക്കത്തയിലെ ബെലിയാഘട്ടയില്‍ മേയ് 27 ന് അവസാനിക്കും
ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൂടെ 1000 കിലോമീറ്ററോളം വരുന്ന ആസാദി ഗൗരവ് യാത്ര കടന്നുപോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗാന്ധി സന്ദേശ് യാത്ര, താരതമ്യേന ചെറുതാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കോണ്‍ഗ്രസ് സേവാദള്‍ ആണ് ആസാദി ഗൗരവ് യാത്ര നിയന്ത്രിക്കുന്നത്. 1930 ഏപ്രില്‍ 6‑ന് ബ്രിട്ടീഷുകാര്‍ക്കെതിരായി മഹാത്മാ ഗാന്ധിയുടെ ദണ്ഡി മാര്‍ച്ചിന്റെ സമാപനത്തെ ഓര്‍മപ്പെടുത്തിയാണ് ആസാദി ഗൗരവ് യാത്ര സംഘടിപ്പിക്കുന്നത്.
ഗാന്ധി സന്ദേശ് യാത്രയുടെ തുടക്കം 1917 ഏപ്രിലില്‍ ചമ്പാരനില്‍ നിന്ന് ആരംഭിച്ച മഹാത്മാഗാന്ധിയുടെ കിസാന്‍ സത്യാഗ്രഹവുമായി ഒത്തുപോകുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷിക ദിനമായ മെയ് 27‑നാണ് ഇത് അവസാനിക്കുന്ന. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ആണ് ഈ യാത്ര നിയന്ത്രിക്കുന്നത്. പദയാത്ര സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലാണ്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജനങ്ങളിലേക്കിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പാര്‍ട്ടി നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ദേശീയ സംസ്ഥാന തലങ്ങളില്‍ നിരന്തരം ജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ച് നഷ്ടപ്പെട്ട ജനപിന്തുണ നേടിയെടുക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായിരുന്നു. ഇതോടൊപ്പം നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച ജി 23 നേതാക്കളെ കേള്‍ക്കാനും സോണിയ ഗാന്ധി തയ്യാറായിരുന്നു
അനുനയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശക സമിതിയില്‍ ജി 23 സംഘത്തിലുള്ളവരെയും ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സംഘത്തിന്റെ പ്രതിനിധിയായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ ഭൂപീന്ദര്‍ സിങ് ഹൂഡ കണ്ടിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി, ഗുലാം നബി ആസാദുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കപില്‍ സിബലിനോട് ഔദ്യോഗിക പക്ഷത്തിനു കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം.
എന്നാല്‍ തല്‍ക്കാലം എല്ലാവരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നടപടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. എഐസിസിസി സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ജി23 നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍-പ്രിയങ്ക അച്ചുതണ്ട് അത് വേണ്ടത്രെ ഗൗനിച്ചിട്ടില്ല.
നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ യാത്രകള്‍ നടത്തിയിട്ട് ഫലമില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു നടത്തിയാലും രാഹുലിനെ വാഴിക്കാനായി മാത്രമുള്ളതാണെന്നും ജി23 നേതാക്കളല്ലാതെ ഒരു വിഭാഗം വിമതനേതാക്കളും പറഞ്ഞിരുന്നു
English Summary: Congress’s Azadi Gaurav, Gandhi message journeys are just jokes, say protesters;The core issues were not resolved
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.