22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 16, 2024
November 13, 2024
May 22, 2024
April 26, 2024
February 7, 2024
January 16, 2024
January 16, 2024
January 8, 2024
October 14, 2023

സര്‍ക്കാരിന്‌ അവമതിപ്പ് സൃഷ്‌ടിക്കാനുള്ള ഗൂഢാലോചന; പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണം: ഇ പി ജയരാജൻ

Janayugom Webdesk
June 8, 2022 11:00 am

സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, സര്‍ക്കാരിനും അവമതിപ്പ് സൃഷ്‌ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുകയും കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കി വരികയുമാണ്. ഈ ഘട്ടത്തില്‍ അത്തരം ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കെതിരായി തന്നെ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്.

രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെതന്നെ അത് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇവര്‍ തന്നെയാണ് നേരത്തെ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വെളിപ്പെടുത്തിയത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ നടന്നിട്ടുള്ള ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

Eng­lish Summary:Conspiracy to dis­cred­it the gov­ern­ment; Bring out those behind: EP Jayarajan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.