കേരളം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം 24, 25 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. 24 ന് ഉച്ച കഴിഞ്ഞ് 2.30 ന് രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ (സ.കാനം രാജേന്ദ്രൻ നഗറിൽ) സംഘടനയുടെ ആദ്യകാല നേതാക്കളെ ആദരിക്കൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെപി.രാജേന്ദ്രൻ പങ്കെടുക്കുന്ന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി മങ്ങോടു രാധാകൃഷ്ണൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെപി. ശങ്കർദാസ്, ജന. സെക്രട്ടറി വിജയൻ കുനിശ്ശേരി, എഐടിയുസി ജില്ലാ നേതാക്കളായ മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട് തുടങ്ങിയവർ സംസാരിക്കും.
25 ന് രാവിലെ 10 ന് എം.സുജനപ്രിയാൻ നഗറിൽ ( രാജീവ് ഗാന്ധി ആഡിറ്റോറിയം) കൂടുന്ന പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടിജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ നിർമ്മാണ മേഖലയിലെ അസംസ്കൃത പദാർത്ഥങ്ങളുടെ ക്രമാതീതമായ വിലക്കയറ്റം, ഈ രംഗത്തെ തൊഴിലില്ലായ്മ, അസംസ്കൃത വസ്തുക്കളായ മെറ്റൽ, സിമൻ്റ്, കമ്പി, മണൽ, എന്നിവ സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിൽ വിതരണം ചെയ്യുന്നതിന് സർക്കാൻ തയ്യാറാകണമെന്ന് ഫെഡറേഷൻ സ്വാഗതസംഘം യോഗം ആവശ്യപ്പെട്ടു.
നാല് ലക്ഷത്തോളം വരുന്ന നിർമ്മാണ തൊഴിലാളികൾക്ക് മാസങ്ങളായി ലഭിക്കേണ്ട പെൻഷൻ, മറ്റു സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയും മുടങ്ങിക്കഴിഞ്ഞുവെന്നും കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി പറയുന്നു തീരുവനന്തപുരത്ത് കൂടുന്ന രണ്ടു ദിവസത്തെ സമ്മേളനം ഇത്തരം നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുെമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് കെ പി ശങ്കർദാസ്, ജനറൽ സെക്രട്ടറി വിജയൻ കുനിശ്ശേരി, സ്വാഗത സംഘം ജനറൽ കൺവീനർ ഡി.അരവിന്ദൻ എന്നിവർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.