14 December 2025, Sunday

Related news

December 6, 2025
December 3, 2025
November 29, 2025
November 26, 2025
November 22, 2025
November 22, 2025
November 22, 2025
November 20, 2025
November 19, 2025
November 16, 2025

പൊതുസുരക്ഷ മുൻനിർത്തി കണ്ണൂരിൽ നിയന്ത്രണം; പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം

Janayugom Webdesk
കണ്ണൂർ
May 11, 2025 3:50 pm

കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചു. മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്കാണ് നിരോധനം. എന്നാൽ അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.