23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

മഹാമാരിയെ രണ്ട് വര്‍ഷത്തോളം അതിര്‍ത്തിക്ക് പുറത്ത്നിര്‍ത്തിയ ഈ ദ്വീപിലും കോവിഡ്

Janayugom Webdesk
വെല്ലിങ്​ടൺ
December 4, 2021 11:04 am

ലോകം മഹാമാരിക്ക്​ മുമ്പിൽ പകച്ചുനിൽക്കുമ്പോഴും ഒരു കോവിഡ്​ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യാതിരുന്ന കുക്ക് ദ്വീപിൽ ആദ്യ രോഗബാധ സ്​ഥിരീകരിച്ചു. ദക്ഷിണ പസഫിക്​ രാജ്യമായ ഇവിടെ അതിർത്തികൾ സഞ്ചാരികൾക്കായി തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ സംഭവം.

17,000 ത്തോളം ദ്വീപ്​ നിവാസികളാണ്​ ഇവിടെയുള്ളത്​. ഇതിൽ 96 ശതമാനത്തോളം പേരും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കുകയും ചെയ്​തിരുന്നു.പത്തുവയസുകാരനാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ പ്രധാനമന്ത്രി മാർക്ക്​ ബ്രൗൺ അറിയിച്ചു. കുട്ടിയും കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്​. 176യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലാണ്​ കുട്ടി ദ്വീപിലെത്തിയത്​. വിമാനയാത്ര ആരംഭിക്കുന്നതിന്​ മുമ്പ്​ കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാൽ ദ്വീപിലെത്തിയതിന്​ ശേഷം നടത്തിയ പരി​േ​ശാധനയിൽ രോഗം സ്​ഥിരീകരിച്ചു. ന്യൂസിലൻഡിൽനിന്ന്​ കുട്ടി ദ്വീപിലെത്തിയതെന്ന്​ കരുതുന്നു.

അതിർത്തികൾ തുറക്കുന്നതിന്​ മുന്നോടിയായി ഞങ്ങൾ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചു. പരിശോധന ശക്തമാക്കിയതാണ്​ അതിർത്തിയിൽവെച്ചുതന്നെ രോഗം കണ്ടെത്താൻ സാധിച്ചതെന്നും പ്രധാനമ​ന്ത്രി പറഞ്ഞു.ലോകത്ത്​ കോവിഡ്​ മഹാമാരി ദ്വീപ്​ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടിരുന്നു. ജനുവരി 14 മുതൽ ന്യൂസ്​ലൻഡുമായി ക്വാറന്‍റീനില്ലാത്ത യാത്രകൾക്കായുള്ള പദ്ധതികളും ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. ന്യൂസിലൻഡുമായി സ്വതന്ത്ര സഹകരണത്തിൽ നിലനിൽക്കുന്ന രാജ്യമാണിവിടം. വിനോദ സഞ്ചാരമാണ്​ ഇവിടത്തെ പ്രധാന സാമ്പത്തിക മേഖല.
eng­lish summary;cook island reports its first covid 19 case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.