26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 7, 2024
December 5, 2024
December 2, 2024
November 29, 2024
November 25, 2024
October 28, 2024
October 27, 2024
August 17, 2024
August 8, 2024

പാചക വാതക- ഇന്ധന വില വര്‍ധനവ് വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 10:41 am

പാചക വാതക- ഇന്ധന വില വര്‍ധനവ് ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭയിലും കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരന്‍ ലോക്‌സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. അതേസമയം വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു.

നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന വിലവര്‍ധനയ്ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി.

Eng­lish sum­ma­ry; cook­ing gas and fuel price hike raised by oppo­si­tion in Parliament

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.