വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ഗ്യാസ് സിലിണ്ടറിൽ അടുപ്പുകൂട്ടി പാചകം ചെയ്ത് പ്രതിഷേധിച്ചു.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അഞ്ച് തവണയായി 900 ലധികം രൂപയാണ് വർധിച്ചിരിക്കുന്നത്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലകുറയുന്ന സാഹചര്യത്തിൽ കൊമേഴ്സൽ ഗ്യാസിനും വാണിജ്യ ആശ്യത്തിനുള്ള പാചകവാതകത്തിന് വില വർധിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് ഉൾപ്പെടെ ഹോട്ടൽ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് എന്നും കേന്ദ്ര സർക്കാരിന്റെ പാത പിന്തുടർന്ന് വിലവർദ്ധനവ് അല്ലാതെ ഹോട്ടലുകൾക്ക് മറ്റു മാർഗമില്ലെന്നും സമരക്കാർ പറഞ്ഞു. യോഗം ജില്ലാ പ്രസിഡന്റ് നാസർ പി താജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ എസ് കെ നസീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി മഡോണ മുഖ്യപ്രഭാഷണം നടത്തി. വി മുരളീധരൻ, രമേശ് ആര്യാസ്, രാജേഷ് പഠിപ്പുര, ബദറുദീൻ, ജോർജ്ജ് വൈരഭൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.