കുനൂരിലുണ്ടായ സൈനിക ഹെലികോപ്ടടര്‍ അപകടത്തിന്റെ കാരണം അട്ടിമറിയോ യന്ത്രത്തകരാറോ അല്ലെന്ന് വ്യോമസേന. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് അപകടകാരണം. സംഭവത്തിൽ അശ്രദ്ധയില്ലെന്നുമുള്ള അന്വേഷണ റിപ്പോർട്ട് വ്യോമസേന പുറത്തുവിട്ടു. മൂന്നു സേനകളുടെയും സംയുക്ത സംഘം നടത്തിയ അന്വേഷണം പൂർത്തിയായിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. ആർമിയിലും നേവിയിലുംനിന്നുള്ള ബ്രിഗേഡിയർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർകൂടിയാണ് സംഘത്തിലുണ്ടായിരുന്നത്. അപകടസ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും കോക്പിറ്റ് വോയിസ് റിക്കാർഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്. ഡിസംബർ എട്ടിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നിയും ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
English summary; Coonoor helicopter crash: Air Force blames mechanical failure
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.