ബിസിനസുകള്‍ക്ക് കോര്‍പറേഷന്‍ നികുതി സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. 2023 ജൂണില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതലായിരിക്കും ഒമ്പത് ശതമാനം കോര്‍പറേഷന്‍ നികുതി ചുമത്തുക. 3,75,000 ദിര്‍ഹത്തിന് മുകളില്‍ ലാഭമുള്ള ബിസിനസുകള്‍ക്കായിരിക്കും നികുതി ബാധകമാവുക.
വിദേശ ബാങ്കുകളുടെ യുഎഇയിലെ ശാഖകള്‍ക്ക് മേല്‍ 20 ശതമാനം നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്. യുഎഇയിലും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആറ് ജിസിസി രാജ്യങ്ങളിലും കോര്‍പറേഷന്‍ നികുതി നിലവില്‍ വരും. ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പറേഷന്‍ നികുതി ഈടാക്കുന്ന രാജ്യം സൗദി അറേബ്യയാണ്. 20 ശതമാനം നികുതിയാണ് സൗദി ഈടാക്കുന്നത്. ഒമാനിലും കുവൈത്തിലും ഇത് 15 ശതമാനവും ഖത്തറില്‍ 10 ശതമാനം കോര്‍പറേറ്റ് നികുതിയുമാണ് ചുമത്തുന്നത്.
ENGLISH SUMMARY:Corporation tax for businesses in the UAE
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.